ഇന്ത്യ മുന്നണി യോഗം പല നേതാക്കളുടെയും അസൗകര്യം മൂല്യം മാറ്റിവെയ്ക്കുകയായിരുന്നുവെന്ന് ലാലു പ്രസാദ് പറഞ്ഞു. 

ലാലു പ്രസാദ് യാദവ്/ ഫയൽ
Last Updated :22 January 2024, 7:50 pm IST

News Now

പട്‌ന: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം ഡിസംബര്‍ 17ന് ചേരുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ്. ഇന്ത്യ മുന്നണി യോഗം പല നേതാക്കളുടെയും അസൗകര്യം മൂല്യം മാറ്റിവെയ്ക്കുകയായിരുന്നുവെന്ന് ലാലു പ്രസാദ് ബിഹാറില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബുധനാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ വിമുഖത കാണിച്ചതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.  രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ മുന്നണിയെ അവഗണിച്ചതില്‍ അടുത്തിടെ നടന്ന ഒരു പൊതുയോഗത്തില്‍ നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശിച്ചിരുന്നു. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന മുന്നണി യോഗം മാറ്റിവയ്ക്കുകയായിരുന്നു.

നിതീഷ് കുമാറിന് സുഖമില്ലാത്തതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നും,  മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച യോഗങ്ങളുണ്ടെന്ന് പറഞ്ഞാണ് പശ്പിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അഖിലേഷ് യാദവും പിന്മാറിയതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates