
രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞയെന്ന് മുഖ്യമന്ത്രി
ലതാ മങ്കേഷ്‌കറുടെ നഷ്ടം ഹൃദയഭേദകമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ലതാ മങ്കേഷ്‌കറുടെ നഷ്ടം ഹൃദയഭേദകമെന്ന് രാഷ്ട്രപതി പറഞ്ഞു. സംഗീതത്തിന് അപ്പുറം ഉയര്‍ന്ന വ്യക്തിത്വമാണെന്നും നേട്ടങ്ങള്‍ സമാനതകളില്ലാത്തതായി നിലനില്‍ക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ലതാ മങ്കേഷ്‌കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെുന്നും വാക്കിന് അതീതമായ ദുഖമാണെന്നും പ്രധാനമന്ത്രി അനുശോചിച്ചു.
Lata Didiâs songs brought out a variety of emotions. She closely witnessed the transitions of the Indian film world for decades. Beyond films, she was always passionate about Indiaâs growth. She always wanted to see a strong and developed India. pic.twitter.com/N0chZbBcX6
â Narendra Modi (@narendramodi) February 6, 2022
ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു
Lata-jiâs demise is heart-breaking for me, as it is for millions the world over. In her vast range of songs, rendering the essence and beauty of India, generations found expression of their inner-most emotions. A Bharat Ratna, Lata-jiâs accomplishments will remain incomparable. pic.twitter.com/rUNQq1RnAp
â President of India (@rashtrapatibhvn) February 6, 2022
സംഗീത ലോകത്തിന് ലതാ മങ്കേഷ്‌കര്‍ നല്‍കിയ സംഭാവനകള്‍ വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ലതാ മങ്കേഷ്‌കറിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ദത്തു
ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ്.
പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




