
ഇംഗ്ലീഷിനോ ഹിന്ദിക്കോ എതിരല്ല. എന്നാല് ഹിന്ദിയെ എതിര്ക്കുകയും അതിനെ പ്രചാരണായുധമാക്കി മാറ്റുകയും ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

ചെന്നൈ: ആധുനിക കാലത്ത് കുറഞ്ഞത് മൂന്ന് ഭാഷകളെങ്കിലും പഠിക്കേണ്ടത് അനിവാര്യമാണെന്ന് ആര്എസ്എസ് ജോയിന്റ് ജനറല് സെക്രട്ടറി മുകുന്ദ സിആര്. ഇംഗ്ലീഷിനോ ഹിന്ദിക്കോ എതിരല്ല. എന്നാല് ഹിന്ദിയെ എതിര്ക്കുകയും അതിനെ പ്രചാരണായുധമാക്കി മാറ്റുകയും ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന് എക്സ്പ്രസിന്റെ തിങ്ക് എഡ്യൂ കോണ്ക്ലേവില് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആരും ഹിന്ദി പഠിക്കാന് നിര്ബന്ധിതരാകേണ്ടതില്ലെങ്കിലും മൂന്ന് ഭാഷകള് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പ്രാദേശിക ഭാഷ, കരിയര് ലാംഗ്വേജ്, മാതൃഭാഷ എന്നിവ അറിഞ്ഞിരിക്കണം. ഭാഷാ അടിസ്ഥാനത്തില് സംസ്ഥാനങ്ങളെ വിഭജിച്ചത് ഗുണം ചെയ്തിട്ടുണ്ടോയെന്നത് ഇപ്പോഴും ചര്ച്ചാ വിഷയമാണ്. തെലുങ്ക് സംസാരിക്കുന്ന ആളുകള് രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലായി പിരിഞ്ഞു. അതേസമയം ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുണ്ട്. ഓരോ ഭാഷയ്ക്കും മതത്തിനും ആരാധനയ്ക്കും അതിന്റേതായ ഇടമുണ്ട്. ഓരോ വ്യക്തിയും മറ്റുള്ളവരുടെ ഇടത്തേയും ബഹുമാനിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.
കുടുംബം, സ്കൂള്, സമൂഹം എന്നീ സ്രോതസുകളിലൂടെയാണ് വ്യക്തികള് വിദ്യാഭ്യാസം നേടേണ്ടത്. സ്കൂള് പാഠ്യപദ്ധതിയില് മതഗ്രന്ഥങ്ങളും ഇതിഹാസങ്ങളും ഉള്പ്പെടുത്തന്നതിന് ആര്എസ്എസുമായി സമാന ചിന്താഗതിക്കാര് ഇതിനായി പ്രവര്ത്തിക്കുന്നുണ്ടെന്ന് മുകുന്ദ പറഞ്ഞു. സ്കൂള് പാഠ്യപദ്ധതിയെക്കുറിച്ച് തീരുമാനിക്കേണ്ടത് സര്ക്കാരിന്റെ ജോലിയാണ്. എന്നാല് ഇന്ന് സര്ക്കാരിലും ആര്എസ്എസിന്റെ അതേ വീക്ഷണമുള്ള ആളുകള് ഉണ്ട്. അവര് അത് കൊണ്ടുവരാന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ദേശീയ വിദ്യാഭ്യാസ നയത്തേയും മുകുന്ദ പ്രശംസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില് സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്ത്ത് മുന് ജോയിന്റ് ഡയറക്ടര്

കണക്കില്പ്പെടാത്ത സ്വത്ത്; ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീട്ടിലും റെയ്ഡ്, 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു
