
ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റു; രക്ഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കടിച്ചുകുടഞ്ഞ് പുലി- വൈറല്‍ വിഡിയോ
ദേശീയപാതയില്‍ വാഹനമിടിച്ച് പരിക്കു പറ്റിയ പുലിയെ പിടികൂടി ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

ബംഗളൂരു: ദേശീയപാതയില്‍ വാഹനമിടിച്ച് പരിക്കു പറ്റിയ പുലിയെ പിടികൂടി ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. കാലിന് പരിക്ക് പറ്റി നടക്കാന്‍ കഴിയാതെ കഷ്ടപ്പെട്ട പുലിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ തിരിഞ്ഞത്. പുലിയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥന് രക്ഷപ്പെട്ടത്. മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷയ്ക്ക് എത്തിയതോടെ പുലി പിന്തിരിയുകയായിരുന്നു.
കര്‍ണാടക ദാവന്‍ഗരെയിലെ ഹൈവേയിലാണ് സംഭവം. കാര്‍ ഇടിച്ചാണ് പുലിക്ക് പരിക്ക് പറ്റിയത്. ഇതറിഞ്ഞ് പുലിയെ പിടികൂടി ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെയാണ് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ പുലി തിരിഞ്ഞത്. പുലിയുടെ ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
Leopard attacks rescuers! ð
— ಸನಾತನ (सनातन) (@sanatan_kannada) September 8, 2026
A leopard severely injured in a road accident on the National Highway near Anagodu, Davanagere, attacked forest personnel who arrived to rescue it. A rescue operation suddenly turned into a dangerous encounter. pic.twitter.com/Bd9wSWVugR
തുടര്‍ന്ന് മയക്കുവെടിവെച്ചാണ് പുലിയെ പിടികൂടിയത്. സാരമായി പരിക്ക് പറ്റിയ പുലിയെ തൊട്ടടുത്തുള്ള വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
leopard severely injured in a road accident, attacked forest personnel
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


