
വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്ക്
തോട്ടംതൊഴിലാളികള്‍ ബഹളം വെച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞു

തൃശൂര്‍/ ചാലക്കുടി: വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ പുലിയുടെ ആക്രമണം. അപ്പര്‍പറളിയില്‍ തോട്ടംതൊഴിലാളികളായ ഗുരുസ്വാമി - നാഗജ്യോതി ദമ്പതികളുടെ മകന് ഭീഷിതനാണ് ആക്രമണത്തിന് ഇരയായത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ചാടിവീണ് പിടികൂടുകയും 15 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. പുലി കുട്ടിയെ ആക്രമിക്കുന്നത് കണ്ട് അമ്മ നാഗജ്യോതി നിലവിളിച്ചതിനെത്തുടര്‍ന്ന്, ഓടിയെത്തിയ മറ്റ് തോട്ടംതൊഴിലാളികള്‍ ബഹളം വെച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പുലിയുടെ ആക്രമണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നതെന്നും നാട്ടുകാര്‍ ആശങ്ക പറഞ്ഞു.
WHAT TO READ NEXT

കളിച്ചുകൊണ്ടിരുന്ന 11കാരന്റെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
5-Year-Old Boy Attacked by Leopard While Playing Outside Home in Valparai; Severely Injured
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


