ഉത്തരേന്ത്യയില്‍ ഇടിമിന്നല്‍ ദുരന്തം; 68 മരണം, യുപിയില്‍ മാത്രം 41

ഉത്തര്‍പ്രദേശിലാണ് ഏറ്റവുംകൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST



ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇടിമിന്നല്‍ ദുരന്തം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 68പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലാണ് ഏറ്റവുംകൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ചയുണ്ടായ ദുരന്തരത്തില്‍ 41പേര്‍ മരിച്ചു. രാജസ്ഥാനില്‍ 20പേരും മധ്യപ്രദേശില്‍ ഏഴുപേരും മരിച്ചു. 

രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴുകുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയ്ക്ക് മുകളില്‍ സെല്‍ഫിയെടുക്കാന്‍ കയറിയവരാണ് മരിച്ചത്. അവധി ആഘോഷിക്കാനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ജയ്പുരിന് സമീപം 12ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ സംഘം വാച്ച് ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത്. കനത്ത മഴ പെയ്യുന്നതിനിടെയാണ് സംഭവം. ഇടിമിന്നലുണ്ടായപ്പോള്‍ വാച്ച് ടവറിന് മുകളില്‍ 27 പേരുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ പരിഭ്രാന്തരായി വാച്ച് ടവറിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്കാണ് പരിക്കേറ്റത്. 

കനത്ത മഴ തുടരുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മാത്രം 14 പേര്‍ മരിച്ചു. കാന്‍പൂര്‍, ഫത്തേപ്പൂര്‍ എന്നിവിടങ്ങളില്‍ 5, കൗഷംബിയില്‍ 4, ഫിറോസാബാദ് 3 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now