'പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ള പാകിസ്ഥാന്‍ സൈനികനുമായി ബന്ധം': പൊലീസാണെന്ന് ഭീഷണി, 82 കാരിയില്‍ നിന്നും തട്ടിയത് 73 ലക്ഷം രൂപ

കല്യാണ്‍ സ്വദേശിയായ പരാതിക്കാരിയുടെ മൊബൈല്‍ നമ്പര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ള ഒരു പാകിസ്ഥാന്‍ സൈനികനുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാര്‍ വയോധികയെ ഭയപ്പെടുത്തിയത്

Linked to Pakistani soldier involved in Pahalgam terror attack
Linked to Pakistani soldier involved in Pahalgam terror attackfile
Edited by :ആതിര അഗസ്റ്റിന്‍
Last Updated :13 ഏപ്രിൽ 2026, 11:26 am IST

മുംബൈ: 82 കാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയാക്കി 73.3 ലക്ഷം രൂപ കവര്‍ന്നു. ഭീകരാക്രമണ കേസില്‍ കുടുക്കുമെന്ന് പറഞ്ഞുകൊണ്ടാണ് നിയമപാലകരെന്ന വ്യാജേന എത്തിയ തട്ടിപ്പുകാര്‍ വയോധികയെ വഞ്ചിച്ചതെന്നാണ് പൊലീസ് പറയുന്നത്. കല്യാണ്‍ സ്വദേശിയായ പരാതിക്കാരിയുടെ മൊബൈല്‍ നമ്പര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ള ഒരു പാകിസ്ഥാന്‍ സൈനികനുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാര്‍ വയോധികയെ ഭയപ്പെടുത്തിയത്. കേസില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനായി നാല് ദിവസത്തിനുള്ളില്‍ വന്‍തുക ബാങ്ക് വഴി കൈമാറാന്‍ പ്രതികള്‍ വയോധികയെ നിര്‍ബന്ധിച്ചു.

ഏപ്രില്‍ 6 നും 10 നും ഇടയില്‍ വിവിധ മൊബൈല്‍ നമ്പറുകളിലൂടെയാണ് പ്രതികള്‍ ഇവരെ ബന്ധപ്പെട്ടത്. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഇവര്‍ വെള്ളിയാഴ്ച മഹാത്മാ ഫൂലെ ചൗക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

'ഭീകരവാദ കേസില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനായി ബാങ്ക് ഇടപാടുകള്‍ 'പരിശോധിക്കണം' എന്ന വ്യാജേന വിശ്വസിപ്പിച്ചാണ് പ്രതികള്‍ പരാതിക്കാരിയെക്കൊണ്ട് പലതവണയായി ഓണ്‍ലൈന്‍ വഴി പണം കൈമാറാന്‍ നിര്‍ബന്ധിച്ചതെന്നും പൊലീസ് പറയുന്നു.

വാട്‌സാപ്പിലൂടെ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരാതിക്കാരി തട്ടിപ്പുകാര്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 73.3 ലക്ഷം രൂപ കൈമാറിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുറ്റകൃത്യത്തിനായി ഉപയോഗിച്ച അഞ്ച് പ്രാദേശിക മൊബൈല്‍ നമ്പറുകള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളുടെ വിലാസവും മറ്റ് വിവരങ്ങളും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

News Now

Summary

Linked to Pakistani soldier involved in Pahalgam terror attack: Threatened by calling himself police, 82-year-old woman robbed of Rs 73 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates