സിംഹത്തെ കോഴിയെ കാണിച്ച് 'പറ്റിച്ചു'; പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തെ കഠിന തടവ് വിധിച്ച് കോടതി (വീഡിയോ)

നിയമവിരുദ്ധമായി സിംഹത്തെ ഉപയോഗിച്ച് ഷോ സംഘടിപ്പിച്ച സംഭവത്തില്‍ ആറുപേരെ ശിക്ഷിച്ച് കോടതി

സിംഹത്തെ കോഴിയെ കാണിച്ച് പറ്റിക്കുന്ന ദൃശ്യം
Last Updated :20 January 2024, 8:41 am IST

അഹമ്മദാബാദ്: നിയമവിരുദ്ധമായി സിംഹത്തെ ഉപയോഗിച്ച് ഷോ സംഘടിപ്പിച്ച സംഭവത്തില്‍ ആറുപേരെ ശിക്ഷിച്ച് കോടതി. മൂന്ന് വര്‍ഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയുമാണ്  ഗിര്‍-സോമനാഥ് ജില്ലാ കോടതി വിധിച്ചത്. സിംഹത്തെ ഇരകാട്ടി കൊതിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. 

മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. വിനോദ സഞ്ചാരികള്‍ക്കായാണ് നിയമവിരുദ്ധമായി ഷോ സംഘടിപ്പിച്ചത്. 2018 മെയ് 18നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍ സിംഹത്തിനു മുന്നില്‍ ജീവനുള്ള കോഴിയെ കാട്ടിയായിരുന്നു പ്രതികളുടെ അഭ്യാസം. സിംഹം കോഴിയെ പിടികൂടാനായി ചാടുമ്പോള്‍ ഇയാള്‍ തുടരെ കൈ വലിക്കും. ഒടുവില്‍ കയ്യില്‍ നിന്നും കോഴിയെ കടിച്ചെടുത്ത് പോകുന്ന സിംഹത്തെയും കാണാം. ഈ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now