ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST

News Now

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇലക്ട്രിക് ബാറ്ററികളുടെ നിര്‍മ്മാണത്തില്‍ ലിഥിയം നിര്‍ണായക ഘടകമായതിനാല്‍, രാജ്യത്ത് ഇലക്ട്രിക് വാഹനരംഗത്ത് ലിഥിയം ശേഖരം വിപ്ലവം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഇരുമ്പിന്റെ അംശം തീരെ കുറഞ്ഞ ശുദ്ധ ലോഹങ്ങളുടെ പട്ടികയിലാണ് ലിഥിയം ഉള്‍പ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ലിഥിയം ശേഖരം കണ്ടെത്തിയത്. 

റിയാസി ജില്ലയിലെ സലാല്‍-ഹൈമാന പ്രദേശത്ത്് നിന്നാണ് ലിഥിയം ശേഖരം കണ്ടെത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിന് പുറമേ ലിഥിയം,സ്വര്‍ണം അടക്കമുള്ള ധാതുലവണങ്ങളുടെ 51 ബ്ലോക്കുകള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായും സര്‍ക്കാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates