
വൈദ്യുതി കമ്പി തലയിലേക്ക് പൊട്ടിവീണു; ട്രാക്കിലേക്ക് തെറിച്ചുവീണ് റെയില്‍വേ ഉദ്യോഗസ്ഥന്‍, പിന്നീട്- വീഡിയോ
ദേഹത്തേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്‍ക്കത്ത: ദേഹത്തേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി കമ്പി തട്ടി പൊള്ളലേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ടിക്കറ്റ് കളക്ടര്‍.
പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സുജന്‍ സിങ് സര്‍ദാറിനാണ് ജീവന്‍ തിരിച്ചുകിട്ടിയത്. പ്ലാറ്റ്‌ഫോമില്‍ മറ്റൊരു ടിക്കറ്റ് കളക്ടറുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് ഉയര്‍ന്ന തോതില്‍ വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതി കമ്പി പൊട്ടിവീണത്.
സുജന്‍ സിങ്ങിന്റെ തലയിലേക്കാണ് കമ്പി പൊട്ടിവീണത്. ഇതിന്റെ ആഘാതത്തില്‍ സുജന്‍ സിങ് മറിഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഴ്ചയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വരെ തെറിച്ചുവീഴുന്നത് കാണാം. വൈദ്യുതി കമ്പി പൊട്ടിവീണ ഉടനെ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ടിക്കറ്റ് കളക്ടര്‍ ഒഴിഞ്ഞ് മാറിയത് കൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
A freak accident - a long piece of loose cable, taken by a bird somehow came in contact with the OHE wire and the other end came down and touched a TTE's head. He suffered burn injuries but is out of danger and under treatment - at Kharagpur station yesterday afternoon! #Accident pic.twitter.com/ObEbzd1cOF
â Ananth Rupanagudi (@Ananth_IRAS) December 8, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



