'കൂട്ടുകാരനെ രക്ഷിക്കാന്‍ ജീവന് കളയാന്‍ വരെ തയ്യാര്‍'; പല്ലിയും പാമ്പും തമ്മില്‍ പൊരിഞ്ഞ പോരാട്ടം- വീഡിയോ
പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ഉണര്‍ത്തുമ്പോള്‍ മറ്റുചിലത് ഭയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കൂട്ടുകാരനെ രക്ഷിക്കാന്‍ ജീവത്യാഗത്തിന് തയ്യാറാവുന്ന പല്ലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
എക്സിൽ ആണ് വീഡിയോ പങ്കുവെച്ചത്. പാറക്കെട്ടിലാണ് സംഭവം. ഒരു പല്ലിയെ പിടികൂടി അകത്താന് കാത്തുനില്‍ക്കുകയാണ് പാമ്പ്. ഈസമയത്താണ് പല്ലിയുടെ കൂട്ടുകാരന് രക്ഷയ്ക്കെത്തിയത്.
രണ്ടാമത്തെ പല്ലിയെ അകറ്റാന്‍ പാമ്പ് ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൂട്ടുകാരനെ രക്ഷിക്കാന്‍ ഒരു അവസരം നോക്കി ചുറ്റിപറ്റി നിന്ന രണ്ടാമത്തെ പല്ലിയെ വിവിധ കോണുകളില്‍ നിന്നാണ് പാമ്പ് ആക്രമിച്ചത്. ഓരോ തവണയും കൊത്തുമ്പോഴും കൂട്ടുകാരനെ രക്ഷിക്കാതെ പിന്നോട്ടില്ല എന്ന വ്യക്തമായ സൂചന നല്‍കിയാണ് രണ്ടാമത്തെ പല്ലി നിന്നത്. അതിനിടെ അവസരം കിട്ടിയപ്പോള്‍ പാമ്പിനെ ആക്രമിക്കാനും മറന്നില്ല. കൂട്ടുകാരനെ രക്ഷപ്പെടുത്തിയെങ്കിലും പാമ്പുമായി രണ്ടാമത്തെ പല്ല് താഴേയ്ക്ക് വീഴുന്നതാണ് വീഡിയോയുടെ അവസാനം.
This lizard went on a rescue mission to save his friend pic.twitter.com/82Qx1xHh6A
â Nature is Amazing(@AMAZlNGNATURE) October 31, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്



