
ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി; നിയന്ത്രണങ്ങള്‍ ഈ മാസം 25 വരെ തുടരും
ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി; നിയന്ത്രണങ്ങള്‍ ഈ മാസം 25 വരെ തുടരും
പട്ന: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 25 വരെയാണ് അടച്ചുപൂട്ടല്‍ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്.
നേരത്തെ ഈ മാസം അഞ്ച് മുതല്‍ 15 വരെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മരണ സംഖ്യ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ പത്ത് ദിവസത്തേക്ക് കൂടി സംസ്ഥാനം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം 15ന് അവസാനിക്കും. പിന്നാലെ 16 മുതല്‍ 25 വരെയാണ് രണ്ടാം ഘട്ട ലോക്ക്ഡൗണ്‍.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ രോഗികളുടെ എണ്ണം ക്രമാതീതമായാണ് ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഉയര്‍ന്നത്. നിലവില്‍ ആറ് ലക്ഷത്തിന് മുകളിലാണ് ബിഹാറില്‍ രോഗികളുടെ എണ്ണം. മരണ സംഖ്യ 3,500ന് മുകളില്‍ എത്തുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
