
'കമിതാക്കള്‍ക്ക് ബസ്സുകളില്‍ സൗജന്യ യാത്ര; മെയ് അഞ്ചിന് എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും'
സ്ത്രീകള്‍ സൗജന്യമായി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര് പണം കൊടുത്ത് മറ്റു ബസുകളില്‍ പോകേണ്ട അവസ്ഥയാണെന്നും മുന്‍ മന്ത്രി പറഞ്ഞു.

ചെന്നൈ: എഐഎഡിഎംകെ അധികാരത്തില്‍ വന്നാല്‍ കമിതാക്കള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് തമിഴ്നാട് മുന്‍മന്ത്രി കെടിരാജേന്ദ്ര ബാലാജി. ബസുകളില്‍ പുരുഷന്മാര്ക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന.
പുരുഷന്മാര്ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര വരുന്നതോടെ ഭര്ത്താക്കന്മാര്ക്ക് ഭാര്യമാരോടൊത്തും യുവാക്കള്‍ക്ക് തങ്ങളുടെ കമിതാക്കള്‍ക്കൊപ്പവും ചെലവില്ലാതെ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുമെന്നാണ് വിശദീകരണം. സ്ത്രീകള്‍ക്ക് മാത്രം യാത്ര സൗജന്യമാക്കിയതിലൂടെ ഡിഎംകെ കുടുംബങ്ങളെ വിഭജിച്ചെന്ന് രാജേന്ദ്ര ബാലാജി ആരോപിച്ചു. സ്ത്രീകള്‍ സൗജന്യമായി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര് പണം കൊടുത്ത് മറ്റു ബസുകളില്‍ പോകേണ്ട അവസ്ഥയാണെന്നും മുന്‍ മന്ത്രി പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മെയ് അഞ്ചിന് മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എംജിആര്‍ മോഡലില്‍ തമിഴ്നാടിന്റെ ഭരണം കൊണ്ടുപോകാന്‍ പളനിസ്വാമിക്ക് മാത്രമേ കഴിയുകയുള്ളുവെന്നും ഡിഎംകെയെ തോല്‍പ്പിച്ച് അണ്ണാ ഡിഎംകെ അധികാരമേറുന്ന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകുമെന്നും രാജേന്ദ്ര ബാലാജി പറഞ്ഞു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
lovers can travel together for free on govt buses under aiadmk rule: ex -minister
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കുട്ടികള്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങുന്നത് ലൈവായി കാണാം, ഒറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ പൊലീസ് എത്തും, ഷാര്‍ജയില്‍ പുത്തന്‍ സാങ്കേതികവിദ്യ

60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആജീവനാന്ത സൗജന്യ യാത്ര; 'ലോക്മാതാ അഹില്യാബായ് മാതൃശക്തി' യോജനയുമായി യുപി സര്‍ക്കാര്‍


