
News Now
ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

മുംബൈ: കോവിഡ് ടെസ്റ്റിന് ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകള് വൃത്തിഹീനമായ ചുറ്റുപാടില് പായ്ക്ക് ചെയ്ത വിതരണക്കാരന് എതിരെ കേസ്. മുംബൈയിലെ ചേരിയില് സ്വാബ് ടെസ്റ്റുകള് പാക്ക് ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് വൈറലായി.
കഴിഞ്ഞയാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. ഇതിനുപിന്നാലെ പൊലീസും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥരും ചേരിയിലെത്തുകയും പാക്കറ്റുകള് പിടിച്ചെടുക്കുകയും ചെയ്തു.
ചേരികളിലെ വീടുകളില് നിന്ന് ആളുകളെ ജോലിക്കെടുത്താണ് വിതരണക്കാരന് പാക്കറ്റുകള് നിറച്ചുകൊണ്ടിരുന്നത്. പകര്ച്ച വ്യാധി നിരോധന നിയമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയാണ് ഇയാള്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
The little sticks we put up our nose and swab our throats with are being packed up.... pic.twitter.com/4gMAEqhH7a
â Jacqueline Cook (@JacquelineCook3) May 5, 2021
സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പാക്കറ്റുകള് നിറയ്ക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലൗസും മാസ്കും ധരിക്കാതെയാണ് ഇവര് സ്വാബ് സ്റ്റിക്കുകള് പായ്ക്ക് ചെയ്യുന്നത്. ആയിരം സ്വാബ് സ്റ്റിക്കുകള് പായ്ക്ക് ചെയ്യാന് സ്ത്രീകള്ക്ക് 20 രൂപയാണ് നല്കിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



