ശിവസേനയിലെ തര്‍ക്കം ഭരണഘടനാ ബെഞ്ചിന്, വ്യാഴാഴ്ച വാദം

ശിവസേനയിലെ തര്‍ക്കം ഭരണഘടനാ ബെഞ്ചിനു സുപ്രീം കോടതി ഉത്തരവ്

സുപ്രീം കോടതി/ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

ന്യൂഡല്‍ഹി: ശിവസേനയിലെ തര്‍ക്കം ഭരണഘടനാ ബെഞ്ചിനു സുപ്രീം കോടതി ഉത്തരവ്. കൂറുമാറിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവും യഥാര്‍ഥ ശിവസേനയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഏകനാഥ് ഷിന്‍ഡെ വിഭാഗവും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. കേസ് വ്യാഴാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

യഥാര്‍ഥ ശിവസേന ആരെന്ന തര്‍ക്കത്തില്‍ നടപടി എടുക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. യഥാര്‍ഥ ശിവസേനയെന്നു പ്രഖ്യാപിക്കണമെന്നും പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഷിന്‍ഡെ വിഭാഗമാണ് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിട്ടുള്ളത്.

ഒട്ടേറെ ഭരണഘടനാ പ്രശ്‌നങ്ങള്‍ അടങ്ങുന്നതാണ് ശിവസേനയിലെ തര്‍ക്കം എന്നു വലിയിരുത്തിയാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now