അടുത്ത വർഷത്തെ ബോർഡ് പരീക്ഷയുടെ ഫീസിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

മുംബൈ: കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പരീക്ഷാ ഫീസിൽ ഇളവ് നൽകി മഹാരാഷ്ട്ര സർക്കാർ. 10, 12 ക്ലാസിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളുടെ അടുത്ത വർഷത്തെ ബോർഡ് പരീക്ഷയുടെ ഫീസിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കുട്ടികൾ ഇതിനോടകം ഒരുപാട് യാതനകൾ അനുഭവിച്ചെന്ന് അറിയാമെന്നും അവരുടെ വിദ്യാഭ്യാസം മുടങ്ങരുതെന്നും വിദ്യാഭ്യാസമന്ത്രി വർഷ ഗെയ്ക്‌വാദ് പറഞ്ഞു. 

മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു ചെറിയ ആശ്വാസം  202122 ലെ സംസ്ഥാന ബോർഡ് പരീക്ഷകളുടെ പരീക്ഷാ ഫീസ് ഒഴിവാക്കുന്നു', വർഷ ഗെയ്ക്‌വാദ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates