'കൊളോണിയന്‍ കാലത്തുള്ളത്'; ഏഴ് റെയില്‍വെ സ്‌റ്റേഷനുകള്‍ക്ക് പേര് മാറ്റം, പ്രമേയം പാസാക്കി മഹാരാഷ്ട്ര

സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ് സഭ പാസാക്കിയത്

Maharashtrapasses resolution to rename seven local train stations
ഏഴ് റെയില്‍വെ സ്‌റ്റേഷനുകള്‍ക്ക് പേര് മാറ്റം, പ്രമേയം പാസാക്കി മഹാരാഷ്ട്രഎഎന്‍ഐ
Last Updated :9 July 2024, 4:49 pm IST
Edited by :amalkjoy

മുംബൈ: സംസ്ഥാനത്തെ ഏഴ് റെയില്‍വെ സ്‌റ്റേഷനുകളുടെ പേര് മാറ്റാനുള്ള പ്രമേയം ഐകകണ്‌ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ. മുംബൈ ലോക്കല്‍ ട്രെയിന്‍ ശൃംഖലയില്‍ ഉള്‍പ്പെടുന്ന സ്‌റ്റേഷനുകളുടെ പുതിയ പേരുകള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകാരത്തിനായി കേന്ദ്രത്തിന് സമര്‍പ്പിക്കും.

സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ് സഭ പാസാക്കിയത്. മുംബൈ ലോക്കല്‍ ട്രെയിന്‍ ശൃംഖലയിലെ മിക്ക സ്‌റ്റേഷനുകളുടെയും പേരുകള്‍ ഇംഗ്ലീഷിലാണെന്നും ഇവ കൊളോണിയന്‍ കാലത്തുള്ളതാണെന്നും ചൂണ്ടിക്കാണിച്ചാണ് നീക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്യൂറി റോഡ് സ്‌റ്റേഷന്റെ പേര് ലാല്‍ബാഗ്, സാന്‍ഡ്ഹര്‍സ്റ്റ് റോഡിന് ഡോംഗ്രി, മറൈന്‍ ലൈന്‍സിന് മുംബാദേവി, ചര്‍ണി റോഡിന് ഗിര്‍ഗാവ് എന്നിങ്ങനെ പേര് മാറും. കോട്ടണ്‍ ഗ്രീന്‍ സ്‌റ്റേഷന്റെ പേര് കാലാചൗക്കി, ഡോക്ക്‌യാര്‍ഡ് റോഡിനെ മസ്ഗാവ്, കിങ്‌സ് സര്‍ക്കിള്‍ തീര്‍ത്തങ്കര്‍ പാര്‍ശ്വനാഥ് എന്നും മാറ്റണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now