മമത ബാനര്‍ജി ഭവാനിപൂരില്‍ നിന്ന് മത്സരിക്കും

തൃണമൂല്‍ എംഎല്‍എ സൊവാന്‍ ദേബ് രാജിവയ്ക്കും 

മമത ബാനര്‍ജി
Last Updated :20 January 2024, 8:44 am IST

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ എംഎല്‍എ സൊവാന്‍ ദേബ് രാജിവയ്ക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ചിരുന്നെങ്കിലും ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. 1700 വോട്ടിനായിരുന്നു പരാജയം. വോട്ടിങ് മെഷിനീല്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് പരാജയത്തിന് പിന്നാലെ മമത തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

2011ലും 2016ലും ഭവാനിപൂരില്‍ നിന്നാണ്‌ മമത ബാനര്‍ജി മത്സരിച്ച് വിജയിച്ചത്. 2016ല്‍ 25,000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു മമതയുടെ വിജയം. ഇത്തവണ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പ് വിശ്വസ്തന്‍ സുവേന്ദു അധികാരി ബിജെപിയില്‍ ചേരുകയും സ്വന്തം മണ്ഡലമായ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിക്കുയും ചെയ്തു. ഇതിന് പിന്നാലെ നന്ദിഗ്രാമില്‍ തന്നോട് ഏറ്റുമുട്ടാന്‍ മമതയെ സുവേന്ദു വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് മമത നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now