
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

മുംബൈ : കൂലി നല്കാതെ അടിമപ്പണി ചെയ്യിക്കുകയും, ക്രൂരമര്ദ്ദനം ഏല്പ്പിക്കുകയും ചെയ്തതില് മനം നൊന്ത് ഗോത്രവര്ഗക്കാരന് ജീവനൊടുക്കിയ സംഭവത്തില് ഭൂവുടമ അറസ്റ്റില്. രാംദാസ് കോര്ദെ എന്നയാളാണ് അറസ്റ്റിലായത്.
മഹാരാഷ്ട്രയിലെ പാല്ഘറിലാണ് സംഭവം. കോര്ദെയുടെ പീഡനത്തില് മനംമടുത്ത് കാലു പവാര് എന്നയാളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞവര്ഷം മകന് മരിച്ചപ്പോള് അന്ത്യകര്മ്മങ്ങള്ക്കായി ശവക്കച്ച വാങ്ങുന്നതിനായി കോര്ദെയുടെ പക്കല് നിന്നും കാലു 500 രൂപ കടം വാങ്ങിയിരുന്നു.
ഈ പണം തിരിച്ചുപിടിക്കാനെന്ന പേരില് കാലു പവാറിനെക്കൊണ്ട് രാംദാസ് കോര്ദെ തന്റെ പാടത്ത് പണിയെടുപ്പിച്ചു വരികയായിരുന്നു. കുറേനാള് കഴിഞ്ഞിട്ടും കൂലി തരാതായതോടെ പവാര് പണം ചോദിച്ചു. ഇതിന് കാര്ദെ കാലുവിനെ ക്രൂരമായി മര്ദ്ദിച്ചു. ഇതില് മനംനൊന്ത് കാലു പവാര് ജീവനൊടുക്കുകയായിരുന്നു.
കാര്ദെക്കെതിരെ കാലു പവാറിന്റെ ഭാര്യയാണ് പൊലീസില് പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തില് മോഘഡ പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്യുകയും രാംദാസ് കോര്ദെയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



