
പ്രധാനമന്ത്രിയുടെ ചിത്രമടക്കം നോക്കുകുത്തിയായി മോർഫ് ചെയ്തു; വാട്സാപ്പ് സ്റ്റാറ്റസിലടക്കം പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ
നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, മോഹൻ ഭഗവത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് വികൃതമാക്കി പ്രചരിപ്പിച്ചത്

ന്യൂഡൽഹി: പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ നോക്കുകുത്തിയായി മോർഫ് ചെയ്ത് വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശിയായ അഭിഷേക് ഗുപ്ത എന്നയാളാണ് അറസ്റ്റിലായത്. ചിത്രങ്ങൾ സ്വയം എഡിറ്റ് ചെയ്ത് ഇയാൾ വാട്‌സാപ്പ് സ്റ്റാറ്റസിലടക്കം പങ്കുവയ്ക്കുകയായിരുന്നു.
വാട്‌സാപ്പിന് പുറമെ മെസഞ്ചറിലൂടെയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഇയാൾ വികൃതമാക്കി പ്രചരിപ്പിച്ചത്. ട്വിറ്ററിൽ പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

