
വാങ്ങിയ മീനിന് 120 രൂപ ചോദിച്ചു; അമ്മാവനെ യുവാവ് അടിച്ചുകൊന്നു
മധ്യപ്രദേശില്‍ അമ്മാവനെ യുവാവ് അടിച്ചുകൊന്നു

ഗ്വാളിയാര്‍: മധ്യപ്രദേശില്‍ അമ്മാവനെ യുവാവ് അടിച്ചുകൊന്നു. വാങ്ങിയ മീനിന് പണം നല്കാന് കടയുടമയായ അമ്മാവന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.
ഗ്വാളിയാറില്‍ ഞായറാഴ്ചയാണ് സംഭവം. അമ്മാവന്റെ കടയില്‍ നിന്ന്് മീന്‍ വാങ്ങാനെത്തിയ യുവാവാണ് പ്രതി. മീന്‍ വാങ്ങിയതിന് അമ്മാവന് 120 രൂപ ചോദിച്ചു. എന്നാല്‍ പണം നല്കാന് യുവാവ് തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അമ്മാവന് മത്സ്യം വിലക്കുന്ന കടയ്ക്ക് സമീപം മീന്‍ വറുത്ത് വില്‍ക്കുന്ന ജോലിയാണ് കാലൂ ചെയ്തിരുന്നത്. ഞായറാഴ്ച മീന്‍ വറുത്ത് വില്‍ക്കുന്നതിനായി കാലൂ അമ്മാവന്റെ കടയില്‍ നിന്ന് മീന്‍ വാങ്ങി. എന്നാല്‍ പണം നല്‍കിയില്ല. അമ്മാവന് പണം ചോദിച്ചതിനെ തുടര്‍ന്ന് കുപിതനായ കാലൂ അസഭ്യം പറയാന്‍ തുടങ്ങി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് കൊലപാതകം നടന്നത്.
കത്തിയും തവിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മാവനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


