മതില്‍ ചാടിക്കടന്ന് എത്തിയത് സിംഹത്തിന്റെ മുന്‍പില്‍; 40കാരന് ഗുരുതര പരിക്ക്

മൃഗശാലയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ നാല്‍പതുകാരന് ഗുരുതര പരിക്ക്

കൊല്‍ക്കത്ത മൃഗശാല/ എഎന്‍ഐ
Edited by :migrator
Last Updated :20 ജനുവരി 2024, 8:42 am IST

കൊല്‍ക്കത്ത: മൃഗശാലയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ നാല്‍പതുകാരന് ഗുരുതര പരിക്ക്. മദ്യപിച്ച് എത്തിയതെന്ന് സംശയിക്കുന്ന യുവാവ് 
മൃഗശാലയിലെ സിംഹത്തിന്റെ കൂടിനു സമീപത്തെ മതില്‍ ചാടിക്കടന്ന് അകത്ത് എത്തിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൊല്‍ക്കത്ത മൃഗശാലയിലാണ് സംഭവം. 40 വയസുകാരനായ ഗൗതം ഗുച്ചെയ്ത്തിന് നേരെയായിരുന്നു സിംഹത്തിന്റെ ആക്രമണം. ജീവനക്കാര്‍ ഇയാളെ കൂട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് സിംഹം ആക്രമിക്കുകയായിരുന്നു. തോളിനും കഴുത്തിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

ഇയാള്‍ മതിലിന് മുകളിലൂടെ ചാടിക്കടന്ന് സിംഹത്തിന്റെ കൂടിന് സമീപം എത്തുകയായിരുന്നു. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുമ്പോഴേക്കും ഇയാള്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. സിംഹം കൂട്ടിന് വെളിയിലായിരുന്നു. 40കാരനെ കണ്ട സിംഹം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം നടന്ന ഉടനെ യുവാവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now