യൂണിഫോം വാങ്ങാന്‍ പണം നല്‍കിയില്ല; വടിവാളുമായി പിതാവ് സ്‌കൂളില്‍

24 മണിക്കൂറിനകം മകള്‍ക്ക് യൂണിഫോമിനുള്ള പണം ലഭിച്ചില്ലെങ്കില്‍ വടിവാളുമായി വീണ്ടും സ്‌കൂളിലെത്തുമെന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മടങ്ങിയത്.

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:03 am IST
Edited by :migrator

പറ്റ്‌ന: മകള്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്‌കൂളിലെത്തി അധ്യാപകര്‍ക്കുനേരേ പിതാവിന്റെ ഭീഷണി. വാളുമായി ക്ലാസ് മുറിയിലെത്തിയാണ് കുട്ടിയുടെ പിതാവായ അക്ബര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. ബിഹാറിലെ അറാറിയ ജില്ലയിലുള്ള ഭഗ്‌വാന്‍പുര്‍ പഞ്ചായത്തിലാണ് സംഭവം. .

24 മണിക്കൂറിനകം മകള്‍ക്ക് യൂണിഫോമിനുള്ള പണം ലഭിച്ചില്ലെങ്കില്‍ വടിവാളുമായി വീണ്ടും സ്‌കൂളിലെത്തുമെന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മടങ്ങിയത്. ക്ലാസിനിടെയായിരുന്നു സംഭവം. മകള്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം ലഭിക്കാതിരുന്നതോടെയാണ് ഇയാള്‍ വടിവാളുമായെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now