'പ്രണയച്ചതി';ഉറങ്ങിക്കിടന്ന കാമുകിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; സ്വകാര്യഭാഗത്ത് മുളക് പൊടി വിതറി; അറസ്റ്റ്

കാമുകിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വകാര്യഭാഗത്ത് മുളക് പൊടി വിതറി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST


ഭോപ്പാല്‍: കാമുകിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വകാര്യഭാഗത്ത് മുളക് പൊടി വിതറി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പപ്പു ഗദേവാള്‍ എന്നായാളെ പൊലീസ് അറസ്റ്റ് ചെയ്തു 

ജബല്‍പൂരിലെ ഗ്വാരിഘട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ശാലിനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ വീട്ടില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തു നിന്നും രക്തം പുരണ്ട കൂറ്റന്‍ കല്ലും പൊലീസ് കണ്ടെത്തിയിരുന്നു.

ഈ കല്ല് ഉപയോഗിച്ചാണ് പ്രതി ശാലിനിയെ തലക്കടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യഭാഗത്ത് ഇയാള്‍ മുളക് പൊടിയും വിതറിയിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് ഒരു കടലാസും പൊലീസിന് ലഭിച്ചു. പ്രേമത്തിലെ ചതി എന്നാണ് കടലാസില്‍ എഴുതിയിരിക്കുന്നത്. ഒപ്പം വീര എന്ന പേരും കടലാസില്‍ ഉണ്ടായിരുന്നു.

ശാലിനിക്കൊപ്പമായിരുന്നു പപ്പു താമസിച്ചിരുന്നത്. ഇവര്‍ താമസിക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടെത്തിയിതിനെ തുടര്‍ന്ന് പപ്പുവിനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലാകുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കാമുകിയെ കൊന്നത് താനാണെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ശാലിനിയെ പ്രതിക്കൊപ്പം കണ്ടിരുന്നതായി അല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. 

വീര എന്ന യുവാവുമായി ശാലിനിക്ക് അടുപ്പമുണ്ടായിരുന്നു. സ്ഥിരമായി ഇയാളുമായി ശാലിനി ഫോണില്‍ സംസാരിച്ചിരുന്നു. ഇത് അവസാനിപ്പിക്കാന്‍ പപ്പു പല തവണ ആവശ്യപ്പെട്ടിരുന്നു.കൂടാതെ യുവതി സ്വന്തം വീട്ടില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നതും പപ്പു എതിര്‍ത്തിരുന്നു. ഇതൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇയാള്‍ യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം ഉറങ്ങിയ പ്രതി രാവിലെ പതിവു പോലെ ജോലിക്ക് പോയതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now