യുവാവ് നാടുവിട്ടു പോയതായാണ് കരുതുന്നതെന്ന് പൊലീസ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

പൂനെ: സഹോദരന്റെ ഭാര്യ കുളിക്കുന്നതു വിഡിയോയില്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത യുവാവിനെതിരെ കേസ്. യുവാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

പര്‍ഭാനി ജില്ലയിലെ ഇരുപത്തിയഞ്ചുകാരനെതിരെയാണ് ഹിന്‍ജെവാഡി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പരാതിയിലാണ് നടപടി.

ഭര്‍ത്താവിന്റെ സഹോദരന്‍ താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യമായി കാമറയില്‍ പകര്‍ത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചു ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. 

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പേടി കൊണ്ട് ഇക്കാര്യം ആരോടും പറഞ്ഞില്ല. ഭര്‍തൃസഹോദരന്‍ തന്നെ വീണ്ടും സമീപിച്ചതോടെ ഭര്‍ത്താവിനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

യുവാവ് നാടുവിട്ടു പോയതായാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.