
നാലുപേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ടു; തെരുവുനായ്ക്കള്‍ കടിച്ചുകീറി പുറത്തിട്ടു, ജീവിതത്തിലേക്ക് തിരിച്ചുകയറി യുവാവ്
ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ നാലുപേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ട തന്നെ തെരുവുനായ്ക്കള്‍ ചേര്‍ന്ന് രക്ഷിച്ചതായി യുവാവിന്റെ അവകാശവാദം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ നാലുപേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ട തന്നെ തെരുവുനായ്ക്കള്‍ ചേര്‍ന്ന് രക്ഷിച്ചതായി യുവാവിന്റെ അവകാശവാദം. തന്നെ കുഴിച്ചിട്ട സ്ഥലത്ത് തെരുവുനായ്ക്കള്‍ മണ്ണ് മാറ്റാന്‍ തുടങ്ങി. തന്റെ മാംസത്തിനായി തെരുവുനായ്ക്കള്‍ കടിച്ചുകീറാന്‍ തുടങ്ങിയതോടെയാണ് ബോധം തിരിച്ചുകിട്ടിയതെന്നും യുവാവ് പറയുന്നു.
ആഗ്രയില്‍ ജൂലൈ 18നാണ് നടുക്കുന്ന സംഭവം. രൂപ് കിഷോര്‍ ആണ് തന്നെ തെരുവുനായ്ക്കള്‍ രക്ഷിച്ചതായി അവകാശവാദം ഉന്നയിച്ചത്. സംഭവ ദിവസം അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് എന്നിവര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചു. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആക്രമണത്തില്‍ അബോധാവസ്ഥയിലായ താന്‍ മരിച്ചെന്ന് കരുതി അവര്‍ കൃഷിയിടത്തില്‍ ജീവനോടെ കുഴിച്ചിട്ടു. ഉടന്‍ തന്നെ തെരുവുനായ്ക്കള്‍ കുഴിച്ചിട്ട സ്ഥലത്തെ മണ്ണ് മാറ്റാന്‍ തുടങ്ങി. നായ്ക്കളുടെ കടി കിട്ടിയപ്പോഴാണ് തനിക്ക് ബോധം വന്നതെന്നും രൂപ് കിഷോര്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉടന്‍ തന്നെ എഴുന്നേറ്റ് തൊട്ടടുത്തുള്ള സ്ഥലത്തെത്തി നാട്ടുകാരുടെ സഹായം തേടി. നാട്ടുകാര്‍ ചേര്‍ന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചതായും രൂപ് കിഷോര്‍ പറയുന്നു. നാല് അക്രമികളും ചേര്‍ന്ന് മകനെ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്ന് രൂപ് കിഷോറിന്റെ അമ്മ ആരോപിച്ചു. സമഗ്രമായ അന്വേഷണം നടക്കുന്നതായും സംഭവത്തിന് ശേഷം ഒളിവില്‍ പോയ നാല് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


'കാര്യമായി എന്തോ പറ്റിയിട്ടിട്ടുണ്ട്...'; ക്ഷേത്രത്തില്‍ പോയതിന് പൃഥ്വിരാജിനെ പരിഹസിച്ച് ബിജെപി നേതാവ്
മരിച്ചെന്ന് കരുതി, നാല് പതിറ്റാണ്ടിന് ശേഷം അച്ഛൻ ജീവനോടെ മുന്നിൽ; കണ്ണ് നനയിച്ച് ഒരു കുടുംബ സംഗമം

