40കാരൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

News Now

ന്യൂഡൽഹി: 40കാരൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ യുവാവ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

ഡൽഹിയിലെ ഗീത കോളനിയിലാണ് സംഭവം.സാമ്പത്തിക പ്രശ്നങ്ങളാണ് കൊലയ്ക്കുള്ള കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.  
ഡൽഹിയിലെ ഗീത കോളനിയിൽ പലചരക്ക് കട നടത്തുന്ന പ്രതി സച്ചിൻ കൃത്യം നടത്തിയ ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. 

പൊലീസ് ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് ഷഹ്‌ദര ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ സത്യസുന്ദരം പറഞ്ഞു. 35 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കട്ടിലിലും 15 വയസ്സുള്ള മകന്റെ മൃതദേഹം തറയിലും കിടക്കുന്ന നിലയിലായിരുന്നു. ഇരുവരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

ഗീത കോളനിയിലെ ഒരു വീടിന്റെ രണ്ടാം നിലയിലാണ് കുറ്റകൃത്യം നടന്നത്. പ്രതിയുടെ അമ്മയാണ് കുറ്റകൃത്യത്തെക്കുറിച്ച് തങ്ങളെ അറിയിച്ചത്. കുറ്റകൃത്യത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ സാമ്പത്തികമാണെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Related Article

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്ക ഉയര്‍ത്തി ഡല്‍ഹി; ടിപിആര്‍ 5 കടന്നു; ഇന്നലെ നാല് മരണം

കളിക്കാനായി കൂട്ടിക്കൊണ്ടുപോയി; നാലുവയസുകാരിയെ അയല്‍വാസിയായ 9കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം;പൊലീസുകാരന് വെടിയേറ്റു;9 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് 10 സംഘങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates