ജൂണ്‍ 24ന് മുംബൈ-ഡല്‍ഹി എയര്‍ ഇന്ത്യയുടെ സി 866 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:22 am IST

News Now

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രയ്ക്കിടെ സീറ്റില്‍ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. ജൂണ്‍ 24ന് മുംബൈ-ഡല്‍ഹി എയര്‍ ഇന്ത്യയുടെ സി 866 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

യാത്രക്കാരനായ രാം സിങാണ് വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സീറ്റില്‍ ഇയാള്‍ തുപ്പിവെച്ചതായും എഫ്‌ഐആറില്‍ പറയുന്നു.ഇയാളുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ക്യാബിന്‍ ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് യാത്രക്കാരെ സുരക്ഷിതരായി മാറ്റിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഇയാളുടെ പ്രവൃത്തി കണ്ട് മറ്റ് യാത്രക്കാരും ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇയാള്‍ മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറിയതെന്നും എഫ്‌ഐആറിലുണ്ട്. ക്രൂ അംഗം ഉടന്‍ തന്നെ വിവരം പൈലറ്റിനെയും മറ്റ് അധികൃതരെയും അറിയിച്ചു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ നവംബറിലും മദ്യപിച്ച് ലക്കുകെട്ടയാള്‍ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു. ന്യുയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഈ സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates