
ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചു; കാല്‍വഴുതി വീണു; ഒടുവില്‍...; വീഡിയോ പങ്കിട്ട് റെയില്‍വെ
ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന് കാല്വഴുതിവീഴുന്നതിന്റെ വീഡിയോ പങ്കുവച്ച് റെയില്‍വെ.
സൂറത്ത്: ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്വഴുതിവീഴുന്നതിന്റെ വീഡിയോ പങ്കുവച്ച് റെയില്‍വെ. ഗുജറാത്തിലെ സൂറത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ളതാണ് വീഡിയോ.
ട്രെയിന്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തുന്നതിന് മുന്‍പ് ഗേറ്റില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഡോറിന്റെ കമ്പിയില്‍ നിന്ന് പിടിവിടാതിരുന്നതുകൊണ്ട് മാത്രമാണ് ഇയാള്‍ പാളത്തിലേക്ക് വീഴാതിരുന്നത്. ട്രെയിന്‍ ഇയാളെ വലിച്ചുകൊണ്ടുപോകുമ്പോള്‍ സ്റ്റേഷനില്‍ വച്ച് ആളുകള്‍ ബഹളം വെക്കുന്നതും അയാളുടെ അടുത്തേക്ക് ഓടിപ്പോകുന്നതും 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം
എന്ജിന് ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടി നിര്‍ത്തുകയായിരുന്നു. റെയില്‍വെ പങ്കിട്ട വീഡിയോ ഇതിനകം നിരവധി ആളുകളാണ് ഷെയര്‍ ചെയ്തത്. വണ്ടിയില്‍ നിന്ന് ചാടിയ യാത്രക്കാരനില്‍ നിന്ന് പിഴ ഈടാക്കണമെന്നാണ് വീഡിയോ താഴെ ഭൂരിഭാഗം ആളുകളുടെയും കമന്റ്.
â Ministry of Railways (@RailMinIndia) March 1, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍



