
News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

മുംബൈ: റോഡില്‍ പരിക്കേറ്റ് കിടന്നിരുന്ന പരുന്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ കാര്‍ ഇടിച്ചു മരിച്ചു. മുംബൈയിലെ ബാന്ദ്രാ-വോര്‍ളി കടല്‍പാലത്തിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
43കാരനായ അമര്‍ മനീഷ് ജാരിവാല ബാന്ദ്രാ-വോര്‍ളി പാത വഴി മലാദിലേക്ക് പോകുകയായിരുന്നു. അതിനിടെയാണ് റോഡില്‍ പരിക്കേറ്റ് കിടന്നിരുന്ന പരുന്ത് ജാരിവാലയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തിയ പുറത്തിറങ്ങിയ ഇവര്‍ പരുന്തിനെ നോക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ ടാക്‌സി കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
#Mumbai #ACCIDENT
â Mayank Bhagwat (@mayankbhagwat) June 10, 2022
Shockingâ¦
Animal lover Manish Jariwala got off his cab to save a birds life..
But, he was hit by a speeding Taxi on Sea linkâ¦
Such a tragic deathâ¦
Video -May 30th pic.twitter.com/KlxXZG45Kr
ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും മുകളിലേക്ക് തെറിച്ച് വീഴുന്നത് വീഡിയോയില്‍ കാണാം. ജാരിവാല സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി പൊലിസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


