മദ്യലഹരിയില്‍ പ്രധാനമന്ത്രിയേയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; അറസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ 45കാരന്‍ യുപിയില്‍ പിടിയില്‍

നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും/ഫയല്‍
Last Updated :20 January 2024, 9:22 am IST



ഗൊരഖ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ 45കാരന്‍ യുപിയില്‍ പിടിയില്‍. ഉത്തര്‍പ്രദേശ് പൊലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. 

ദിയോരിയ കൊട്‌വാലി പൊലീസ് സ്റ്റേഷനിലാണ് ഞായറാഴ്ച രാത്രി ഭീഷണി കോള്‍ എത്തിയത്. ഭജൗലി കോളനി സ്വദേശിയായ അരുണ്‍ കുമാര്‍ ആണ് താന്‍ എന്നാണ് ഇയാള്‍ സ്വയം പരിജയപ്പെടുത്തിയത്. 

കോള്‍ ട്രെയ്‌സ് ചെയ്ത പൊലീസ്, മൊബൈല്‍ ലൊക്കേഷന്‍ ഗൊരഖ്പുരിലെ ഹര്‍പുര്‍ ബുധാത് ഗ്രാമത്തില്‍ ആണെന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഇവിടെയെത്തിയ പൊലീസ് സഞ്ജയ് കുമാര്‍ എന്നയാളാണ് ഫോണ്‍ ചെയ്തതെന്ന് കണ്ടെത്തി. ഹെല്‍പ്പ് ലൈനില്‍ വിളിച്ച സമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now