
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ചെന്നൈ: ലോക്ക്ഡൗണില് കൂടുതല് ഇളവുകള് പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടില് ഇന്നാണ് മദ്യഷോപ്പുകള് തുറന്നത്. ഇതേതുടര്ന്ന് മദ്യശാലയില് എത്തി കുപ്പി വാങ്ങിയ ആളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില് വൈറല്.
രാവിലെ മദ്യഷോപ്പിലെത്തിയ ഇയാള് വിളക്ക് കത്തിച്ച ശേഷമാണ് കുപ്പി വാങ്ങുന്നത്. അതിന് ശേഷം വിളക്കിന് മുന്നില് വച്ച് മദ്യകുപ്പികള് ആരാധിക്കുന്നതും വീഡിയോയില് കാണാം. ഇയാള്ക്ക് പിന്നാലെ മദ്യം വാങ്ങിയ ആളും ഇയാളോടൊപ്പം ആരാധനയില് പങ്കുചേരുന്നു. മധുരയിലെ ഒരു മദ്യഷോപ്പിന് മുന്നിലായിരുന്നു സംഭവം.
#WATCH | A local in Madurai worships bottles of liquor after Tamil Nadu govt permits the reopening of liquor shops in the state pic.twitter.com/sIp9LUR0GM
â ANI (@ANI) June 14, 2021
കോവിഡ് രോഗികളുടെ എണ്ണത്തില് ഗണ്യമായ കുറവുണ്ടായതിന് പിന്നാലെയാണ് തമിഴ്നാട്ടിലെ 27 ജില്ലകളില് സര്ക്കാര് ഇളവുകള് പ്രഖ്യാപിച്ചത്. രാവിലെ പത്ത് മണി മുതല് വൈകീട്ട് അഞ്ച് മണിവരയാണ് മദ്യഷോപ്പുകള് തുറക്കാന് അനുമതി നല്കിയത്. അതേസമയം മദ്യഷോപ്പുകള് തുറക്കാന് അനുമതി നല്കിയതിനെതിരെ സ്റ്റാലിനെതിരെ വിമര്ശനം ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


