വിവാഹ വിരുന്നിനുള്ള ഭക്ഷണത്തില്‍ തുപ്പി; വിഡിയോ വൈറല്‍, പാചകക്കാരന്‍ അറസ്റ്റില്‍

ഫിറോസ് എന്നയാളാണ് അറസ്റ്റിലായത് - ദേശീയ സുരക്ഷാനിയമപ്രകാരം കേസ് എടുക്കണമെന്ന് ബിജെപി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST
Edited by :migrator

മീററ്റ്: വിവാഹ പാര്‍ട്ടിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ തുടര്‍ച്ചയായി
റൊട്ടിയില്‍ തുപ്പിയതിനെ തുടര്‍ന്ന് ഒരാളെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ റൊട്ടിയില്‍ തുപ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസറ്റ്.

ഉത്തര്‍പ്രദേശിലെ ഖാര്‍ഖൗഡ പ്രദേശത്തെ നരേഷിന്റെ കുടുംബത്തിലെ വിവാഹപാര്‍ട്ടിക്കായുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഫിറോസ് റൊട്ടിയില്‍ തുപ്പുന്നത് കണ്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ വീട്ടുകാര്‍ പറയുന്നു.വീട്ടുകാര്‍ നല്‍കിയ വീഡിയോയിന്റെ അടിസ്ഥാനത്തില്‍ എഫഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് എസ്എച്ച്ഒ ജിതേന്ദ്ര കുമാര്‍ ദുബെ പറഞ്ഞു. 

പ്രതിയ്‌ക്കെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസ് എടുക്കണമെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now