
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഹൈദരാബാദ്:തെലങ്കാനയില്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാര്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. എതിര്‍ദിശയില്‍ നിന്ന് അമിത വേഗത്തില്‍ കാര്‍ വരുന്നത് കണ്ട് സ്കൂട്ടര്‍ നിര്‍ത്തിയെങ്കിലും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദിലെ ബജാര ഹില്‍സിലാണ് സംഭവം. അപകടത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു. സ്ത്രീ മദ്യലഹരിയിലായിരുന്നുവെന്നും അമിതവേഗത്തില്‍ ഓടിച്ച് വന്ന വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് ജീവനക്കാരനായ ബാല ചന്ദര്‍ യാദവിനാണ് പരിക്കേറ്റത്. സ്കൂട്ടറില്‍ വരുമ്പോഴാണ് ജീവനക്കാരന് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ നിന്ന് അമിത വേഗത്തില്‍ കാര്‍ വരുന്നത് കണ്ട് സ്കൂട്ടര്‍ യാത്രക്കാരന് നിര്‍ത്തി. എന്നാല്‍ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
#WATCH | Telangana | Hit and run incident reported in Banjara Hills PS limits in Hyderabad. A GHMC employee namely Bala Chander Yadavâs two-wheeler was rammed by a speeding BMW car today in Banjara Hills police station limits. The accident happened after the driver lost control⦠pic.twitter.com/vbOobHGjtj
â ANI (@ANI) July 7, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



