
നാലുമക്കളെ അച്ഛന് കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍
ബിഹാറില്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ കോടാലി കൊണ്ട് ഗൃഹനാഥന്റെ ആക്രമണം
പറ്റ്ന: ബിഹാറില്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ കോടാലി കൊണ്ട് ഗൃഹനാഥന്റെ ആക്രമണം. അഞ്ചു മക്കള്‍ക്കും ഭാര്യയ്ക്കും നേരെയാണ് ആക്രമണം നടത്തിയത്. 18 വയസില്‍ താഴെ മാത്രം പ്രായമുള്ള നാലു കുട്ടികള്‍ തത്ക്ഷണം മരിച്ചു. ഭാര്യയും അവശേഷിക്കുന്ന കുട്ടിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛനും ആശുപത്രിയില്‍ ചികിത്സയിലാണ്.
അലിമര്ദ്ദന്പൂര് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഗൃഹനാഥന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതി അവധേഷ് ചൗധരി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. മരിച്ച മക്കളില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടും.
ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ചൗധരി ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. 'പെട്ടെന്ന് തനിക്ക് തോന്നി, ചെയ്തു,' എന്നാണ് ഇതുസംബന്ധിച്ച് ചൗധരിയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ



