25കാരിയെ ആഡിഡ് തളിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; കാമുകന്‍ ഒളിവില്‍ 

മഹാരാഷ്ട്രയില്‍ യുവതിക്ക് നേരെ ആസിഡ് തളിച്ച ശേഷം കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

മുംബൈ: മഹാരാഷ്ട്രയില്‍ യുവതിക്ക് നേരെ ആസിഡ് തളിച്ച ശേഷം കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു.ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. പ്രതിയോടൊപ്പം പൂനെയില്‍ നിന്ന് സ്വദേശമായ നാന്ദേ ജില്ലയിലേക്ക് പോകുംവഴിയാണ് പ്രകോപനം. 25കാരിയായ അവിനാശ് രാജുരെയാണ് കൊല്ലപ്പെട്ടത്.

യാത്രയ്ക്കിടെ വിശ്രമത്തിനായി യാലാംബ് ഘട്ടില്‍ ഇറങ്ങിയ സമയത്താണ് സംഭവം നടന്നത്. കാമുകന്‍ യുവതിയുടെ നേര്‍ക്ക് ആസിഡ് തളിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറയുന്നു.

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now