ബന്ധുവിന്റെ ഹൽദി ചടങ്ങിനിടെ ഭർത്താവും​ ഭാര്യയും തമ്മിലുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത് 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

പുനെ: ബന്ധുവിന്റെ ഹൽദി ചടങ്ങിനിടെ ദേഹത്ത്​ അമിതമായി മഞ്ഞൾ തേച്ചതിന്​ ഭർത്താവ്​ ഭാര്യയെ കൊന്നു. സംഭവത്തിൽ ജസ്​നാൻ പോപട്​ പവാറിനെയും (25) പിതാവ്​ യോഗേഷ്​ നാരാൺ പവാറിനെയും അറസ്റ്റ്​ ചെയ്​തു. 20കാരിയായ സീമ പവാറാണ്​ കൊല്ലപ്പെട്ടത്​. ഇന്ദപൂറിലെ ഭട്​നിമാഗനിൽ ആണ് സംഭവം. 

ഹൽദി ചടങ്ങിൽവച്ച് മഞ്ഞൾ അമിതമായി പുരട്ടിയതിന് സീമയും ജസ്​നാനും തമ്മിൽ വളക്കായി. ഉറങ്ങാൻ കിടന്ന ശേഷം സമീപത്തുണ്ടായിരുന്ന സ്ക്രൂഡ്രൈവർ എടുത്ത്​ കുത്തിയാണ് കൊല നടത്തിയത്. 

ഒമ്പത്​ മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ജസ്​നാൻ പവാറിന്റെ രണ്ടാമത്തെ ഭാര്യയാണ് സീമ. സീമയുടേത് മൂന്നാം വിവാഹമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates