ഝാര്‍ഖണ്ഡില്‍ ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ട്യൂഷന്‍ ടീച്ചറെയും കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ട്യൂഷന്‍ ടീച്ചറെയും കൊലപ്പെടുത്തി. ട്യൂഷന്‍ ടീച്ചറെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനുള്ളില്‍ ഒളിപ്പിച്ച ഭര്‍ത്താവ് ഒളിവിലാണ്. ബന്ധുക്കളെയും ഇയാള്‍ ആക്രമിച്ചതായി പൊലീസ് പറയുന്നു.

ജംഷേദ്പൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. ട്യൂഷന്‍ ടീച്ചര്‍ സ്ത്രീയാണ്. അര്‍ദ്ധ നഗ്നയായ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.കൈകള്‍ കെട്ടിയ നിലയിലായിരുന്നു. ബലാത്സംഗത്തിന് ഇരയായോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ബന്ധുക്കള്‍ക്ക് പുറമേ ആക്രമണത്തിന് ഇരയായ കൂട്ടുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

36 വയസുള്ള ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ചുറ്റിക കൊണ്ട് അടിച്ച യുവാവ്, പിന്നീട്് മൂവരെയും ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ട്യൂഷന്‍ ടീച്ചറെയും സമാനരീതിയിലാണ് കൊലപ്പെടുത്തിയത്. താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്‍പില്‍ ട്യൂഷന്‍ ടീച്ചറുടെ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. ബന്ധുവിന്റെ ഇരുചക്രവാഹനത്തിലാണ് യുവാവ് കടന്നുകളഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates