വിന്‍ഡോ സീറ്റില്‍ ഇരുന്നയാളുടെ കഴുത്തില്‍ ഇരുമ്പ് ദണ്ഡ് തുളച്ചുകയറി; ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ പുറത്തുനിന്നുള്ള ഇരുമ്പ് ദണ്ഡ് കഴുത്തില്‍ കുത്തിക്കയറി യാത്രക്കാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST
Edited by :migrator


ലഖ്‌നൗ: ട്രെയിന്‍ യാത്രയ്ക്കിടെ പുറത്തുനിന്നുള്ള ഇരുമ്പ് ദണ്ഡ് കഴുത്തില്‍ കുത്തിക്കയറി യാത്രക്കാരന് ദാരുണാന്ത്യം. പ്രയാഗ് രാജിന് സമീപമാണ് സംഭവം. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വിന്‍ഡോ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ആളുടെ കഴുത്തില്‍ പുറത്തുനിന്നുള്ള ഇരുമ്പ് ദണ്ഡ് തുളച്ചുകയറുകയായിരുന്നു.

നിലാഞ്ചല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത ആള്‍ക്കാണ് അപകടം സംഭവിച്ചത്. യാത്രക്കാരന്‍ തത്ക്ഷണം മരിച്ചു. മൃതദേഹം അലിഗഡ് ജങ്ഷന്‍ സ്റ്റേഷനില്‍ റെയില്‍വേ പൊലീസിന് കൈമാറി. 

ഹരീഷ് ദുബെ എന്നയാളാണ് മരിച്ചത്. ട്രാക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now