'ഇതിത്തിരി കടന്നുപോയി'; സ്‌കൂട്ടറില്‍ കുത്തിനിറച്ച് യുവാവിന്റെ സാഹസിക യാത്ര- വീഡിയോ 

തെലങ്കാനയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

സ്‌കൂട്ടറില്‍ സാധനങ്ങള്‍ കുത്തിനിറച്ച് യുവാവിന്റെ സാഹസിക യാത്രയുടെ ദൃശ്യം
Last Updated :20 January 2024, 9:03 am IST

റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഒരു അശ്രദ്ധ മതി അപകടം ഉണ്ടാവാന്‍. അശ്രദ്ധമായി വാഹനം ഓടിക്കുന്നത് മൂലം ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് പുറമേ അതിസാഹസികത കാണിച്ച് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവരുടെ എണ്ണവും ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. ഇപ്പോള്‍ ഒരു സ്‌കൂട്ടര്‍ മുഴുവന്‍ സാധനങ്ങള്‍ കുത്തിനിറച്ച് വാഹനം ഓടിക്കുന്ന യുവാവിന്റെ അതിസാഹസിക ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സീറ്റിലും ഫുട്ട്‌ബോഡിലും സ്‌കൂട്ടറിന് മുന്നിലുമൊക്കെ പലചരക്കും പച്ചക്കറിയും തുടങ്ങി പരമാവധി സാധനങ്ങള്‍ കയറ്റിയാണ് യാത്ര. ഏറ്റവും പിറകില്‍ ഇരുന്ന് ഹാന്‍ഡിലിലേക്ക് ചാഞ്ഞു കിടന്നാണ് തിരക്കേറെയുള്ള റോഡിലൂടെ വാഹനം പായുന്നത്.

തെലങ്കാനയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സംഭവം ശ്രദ്ധയില്‍പെട്ട തെലങ്കാന പൊലീസ് മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. 'മൊബൈല്‍ ഫോണ്‍ കേടായാലും അതിലെ ഡാറ്റ തിരിച്ചെടുക്കാനാകും. എന്നാല്‍ ജീവിതത്തില്‍ അത് സാധിക്കില്ല' -എന്നാണ് തെലങ്കാന പൊലീസ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now