ഇരുചക്രവാഹനം നിര്‍ത്തി വസ്ത്രം ഊരി, യുവതിക്ക് നേരെ സ്വകാര്യഭാഗം കാണിച്ചു; ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ യുവാവ് അപമര്യാദയായി പെരുമാറിയതായി യുവതിയുടെ പരാതി

പ്രതീകാത്മക ചിത്രം/ഫയൽ
Last Updated :20 January 2024, 8:34 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവ് അപമര്യാദയായി പെരുമാറിയതായി യുവതിയുടെ പരാതി. ഡല്‍ഹി- നോയിഡ ഫ്‌ളൈവേയില്‍ വസ്ത്രം ഊരി യുവാവ് സ്വകാര്യഭാഗം കാണിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാറില്‍ ഇരിക്കുമ്പോള്‍ തന്നോട് അപമര്യാദയായി യുവാവ് പെരുമാറി എന്നതാണ് പരാതി. വസ്ത്രം ഊരി യുവാവ് സ്വകാര്യ ഭാഗം കാണിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഈസമയത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇരുചക്രവാഹനത്തില്‍ ആയിരുന്നു.

ഡിഎന്‍ഡി ടോള്‍ പ്ലാസയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് സംഭവം നടന്നത്. യുവതി വാഹനം നിര്‍ത്തി ഇരുചക്രവാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം മൂത്രം ഒഴിക്കാനാണ് വാഹനം നിര്‍ത്തിയതെന്നാണ് യുവാവിന്റെ വിശദീകരണം. യുവതിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്നത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now