മൊബൈല്‍ ഫോണ്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഇയര്‍ ഫോണ്‍ വാങ്ങുന്നതിനായാണ് പെണ്‍കുട്ടി എത്തിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now


ദിസ്പൂര്‍: ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് കടയുടമ മോശമായി പെരുമാറിയതായി പരാതി. ബുര്‍ഖ ധരിക്കാതെ ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടയില്‍ നിന്ന് ഇറക്കിവിടുകയും
ചെയ്തു. ആസമിലെ ബിശ്വനാഥ് ജില്ലയിലായിരുന്നു സംഭവം.

മൊബൈല്‍ ഫോണ്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഇയര്‍ ഫോണ്‍ വാങ്ങുന്നതിനായാണ് പെണ്‍കുട്ടി എത്തിയത്. പെണ്‍കുട്ടിക്ക് ഇയര്‍ ഫോണ്‍ നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. മാത്രല്ല ജീന്‍സ് ധരിച്ചതിന് കളിയാക്കുകയും പെണ്‍കുട്ടിയെ കടയില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു.

താന്‍ കടയിലെത്തിയപ്പോള്‍ വൃദ്ധനായ കടയുടമ മോശമായി പെരുമാറിയതായും ഇനി മേലില്‍ കടയില്‍ കയറുരുതെന്ന് ആക്ഷേപിച്ച് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. വീടിനോട് ചേര്‍ന്നാണ്് ഇയാള്‍ കട നടത്തുന്നത്. ബുര്‍ഖ ധരിക്കാതെ കടയിലെത്തുന്നത് തന്റെ കുടുംബത്തെ ബാധിക്കുമെന്ന് കടയുടമ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. 

പിന്നീട് പെണ്‍കുട്ടി ഉണ്ടായ ദുരനുഭവം വീട്ടുകാരോട് പറഞ്ഞു. ഈ വിവരം ചോദിക്കാനെത്തിയ പെണ്‍കുട്ടിയെ അച്ഛനെ കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായും പെണ്‍കുട്ടി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates