
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

ഭോപ്പാല്: പൊലീസുകാരന്റെ പക്കല് നിന്ന് ലാത്തി പിടിച്ചുവാങ്ങി ക്രൂരമായി മര്ദിച്ച് യുവാവ്. മധ്യപ്രദേശിലെ ഇൻഡോറില് വെള്ളിയാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തെത്തി.
ജയ് പ്രകാശ് ജയ്സ്വാള് എന്ന പൊലീസ് കോണ്സ്റ്റബിളിനാണ് ക്രൂര മര്ദനം ഏറ്റത്. ജയ് പ്രകാശ് ജയ്സ്വാളിന്റെ പരാതിയുടെ അടിസ്ഥാനത്തില് അക്രമം നടത്തിയ 25കാരനായ ദിനേശ് പ്രജാപതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Police constable Jai Prakash Jaiswal assaulted in full public view by a youth Dilip Prajapat in Indore's Venkatesh Nagar locality after verbal spat vehicle hot issue. The accused has been arrested by Aerodrome Police of Indore. @NewIndianXpress@TheMornStandard@santwana99 pic.twitter.com/hziJTItWEj
â Anuraag Singh (@anuraag_niebpl) April 9, 2022
വെങ്കടേഷ് നഗര് മേഖലയില് വെച്ചുണ്ടായ ഒരു ചെറിയ അപകടത്തിന് പിന്നാലെയായിരുന്നു ദിനേശിന്റെ പരാക്രമം. എയറോഡ്രോം പൊലീസ് സ്റ്റേഷന് പരിധിയില് വെച്ച് ദിനേശിന്റെ ബൈക്ക് ജയ് പ്രകാശിന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നെന്ന് അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മീഷണര് രാജീവ് സിങ് ഭദൗരിയ പറഞ്ഞു.
സൂക്ഷിച്ച് വാഹനം ഓടിക്കാന് പറഞ്ഞതിന് പിന്നാലെ ദിനേശ്, ജയ് പ്രകാശിന്റെ പക്കല് നിന്ന് ലാത്തി പിടിച്ചു വാങ്ങുകയും മര്ദിക്കുകയുമായിരുന്നു. ആ സമയത്ത് ദിനേശ് മദ്യപിച്ചിരുന്നെന്നും പ്രകാശിന്റെ തലയ്ക്ക് എറ്റ പരിക്ക് ഗുരുതരമാണെന്നും ഭദൗരിയ വ്യക്തമാക്കി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


