കുട്ടികള്‍ പടക്കംപൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല; അയല്‍ക്കാരായ സ്ത്രീകള്‍ക്ക് നേരെ യുവാവ് ആസിഡ് ഒഴിച്ചു 

70ഉം 18ഉം വയസ്സുള്ള രണ്ടുപേര്‍ക്കാണ് പൊള്ളലേറ്റത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

ലഖ്നൗ: കുട്ടികള്‍ പടക്കംപൊട്ടിക്കുന്നതില്‍ അസ്വസ്ഥനായ യുവാവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു. ഉത്തര്‍ പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 
 
കുട്ടകള്‍ പടക്കം പൊട്ടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥനായ പഴക്കച്ചവടക്കാരനായ യുവാവ് ഇവരോട് അടങ്ങിയിരിക്കാന്‍ പറഞ്ഞു. എന്നാല്‍ ഇതു കേള്‍ക്കാതെ കുട്ടികള്‍ പടക്കം പൊട്ടിക്കല്‍ തുടര്‍ന്നു. ഇതോടെ സംഘത്തിലെ ഒരു കുട്ടിയെ യുവാവ് അടിച്ചു. ഒരു കുപ്പി ആസിഡുമായാണ് ഇയാള്‍ പിന്നീട് ഇവിടേക്കെത്തിയത്. ഇത് കണ്ടതും കുട്ടികള്‍ ഓടി രക്ഷപെട്ടു. സമീപത്തെ വീട്ടിന് പുറത്തിരുന്ന സ്ത്രീകള്‍ക്കാണ് പൊള്ളലേറ്റത്. 

70ഉം 18ഉം വയസ്സുള്ള രണ്ടുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. പ്രതി സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടെങ്കിലും ഇയാളെ പിന്നീട് പൊലീസ് പിടികൂടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now