
ഉറങ്ങിക്കിടന്നയാളെ മരത്തില്‍ കെട്ടിയിട്ടു, ജീവനോടെ തീകൊളുത്തി; നടുക്കുന്ന കൊലപാതകം
ഉറങ്ങിക്കിടന്നയാളെ മരത്തില്‍ കെട്ടിയിട്ടു, ജീവനോടെ തീകൊളുത്തി; നടുക്കുന്ന കൊലപാതകം

ബറെയ്‌ലി (യുപി): ഉത്തര്‍പ്രദേശില്‍ നാല്‍പ്പത്തിയഞ്ചുകാരനെ മരത്തില്‍ കെട്ടിയിട്ടു ജീവനോടെ കത്തിച്ചു കൊന്നു. ബറെയ്‌ലി ജില്ലയിലെ ശീഷ്ഗഢിലാണ് നടുക്കുന്ന സംഭവം. ധരംപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് ധരംപാലിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. മരത്തില്‍ കെട്ടിയിട്ട നിലയില്‍ ആയിരുന്നു ശരീരം. ബലം പ്രയോഗിച്ച് മരത്തില്‍ കെട്ടിയിട്ടതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ഫോറന്‍സിക് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. ജീവനോടെ കത്തിക്കുകയായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. പൊള്ളലും അതിനെത്തുടര്‍ന്നുള്ള ആഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ധരംപാലിനെ പിന്നെ കണ്ടിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു. വീടിന് എണ്ണൂറു മീറ്റര്‍ അകലെയുള്ള മരത്തിലാണ് ശരീരം കണ്ടെത്തിയത്. ചെരിപ്പു ധരിച്ചിരുന്നില്ല. ശരീരം മരത്തില്‍ വരിഞ്ഞുകെട്ടിയ നിലയില്‍ ആയിരുന്നു.
കൊലയ്ക്കു പിന്നില്‍ അയല്‍ക്കാരാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ധരംപാലിന്റെ വീട്ടുകാര്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് എസ്എസ്പി രോഹിത് സിങ് സാജ്വാന്‍ പറഞ്ഞു. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്



