
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

റായ്പൂര്‍: ഏഴുവയസുകാരിയുടെ മൃതദേഹം ചുമലിലേറ്റി അച്ഛന് നടന്നത് 10 കിലോമീറ്റര്‍. ആംബുലന്‍സ് സൗകര്യം ആശുപത്രി അധികൃതര്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്രയും കിലോമീറ്റര്‍ ദൂരം മകളുടെ മൃതദേഹം അച്ഛന് ചുമലിലേറ്റേണ്ടി വന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ടിഎസ് സിങ് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. താന്‍ ഈ വിഡിയോ കണ്ടതായും ആരുടെയു കരളലിയിക്കുന്നതാണ് ദൃശ്യങ്ങളെന്നും കൃത്യവിലോപം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ വീട്ടുകാര്‍ക്ക് ആംബുലന്‍സ് സൗകര്യം ആശുപത്രി അധികൃതര്‍ ഒരുക്കണമായിരുന്നു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അംദാല സ്വദേശിയായ ഈശ്വര്‍ദാസ് രോഗബാധിതയായ മകള്‍ സുരേഖയുമായി വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെത്തിയത്. ഏഴരയോടെ പെണ്‍കുട്ടി മരിച്ചു. കുട്ടിക്ക് ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടിക്ക് കടുത്ത പനിയായിരുന്നെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കുട്ടിക്ക് ആവശ്യമായ ചികിത്സനല്‍കിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏഴരയോടെ മരിച്ചതായി ആര്‍എംഒ ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞു. ആംബുലന്‍സ് എത്തുമെന്ന് കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. 9:20 ഓടെ ആംബുലന്‍സ് എത്തിയെങ്കിലു വീട്ടുകാര്‍ മൃതദേഹവുമായി പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Surguja: Chhattisgarh Health Min TS Singh Deo orders probe after video of a man carrying body of his daughter on his shoulders went viral
â ANI MP/CG/Rajasthan (@ANI_MP_CG_RJ) March 26, 2022
Concerned health official from Lakhanpur should have made the father understand to wait for hearse instead of letting him go, Deo said(25.3) pic.twitter.com/aN5li1PsCm
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


