മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; മംഗലൂരുവില്‍ അഞ്ചുപേര്‍ മരിച്ചു

മംഗലൂരുവില്‍ മത്സ്യസംസ്‌കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:00 am IST

മംഗലൂരു: മംഗലൂരുവില്‍ മത്സ്യസംസ്‌കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു. വിഷവാതകം ശ്വസിച്ച് അവശതയിലായ മൂന്ന് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. മൂന്ന് തൊഴിലാളികള്‍ ഞായറാഴ്ച രാത്രി തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേര്‍ തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മത്സ്യസംസ്‌കരണശാലയിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം നടന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ആളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതിനും ജാഗ്രതാക്കുറവിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

News Now