പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നത് രാഷ്ട്രപതിയുടെ വിവേചന അധികാരമാണെന്നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്

മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ ജാഗ്രതയോടെ സുരക്ഷാ സേനSource by : പിടിഐ
Last Updated :22 February 2024, 12:18 pm IST

News Now

ഇംഫാല്‍: മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗത്തില്‍ (എസ്ടി) ഉള്‍പ്പെടുത്തുന്നതു പരിഗണിക്കാനുള്ള നിര്‍ദേശം മണിപ്പൂര്‍ ഹൈക്കോടതി ഒഴിവാക്കി. റിവ്യൂ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

മെയ്തി ട്രൈബ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ്, ഇവരെ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ലെ ഉത്തരവ് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്കും ക്രമസമാധാന പ്രശ്‌നത്തിനും വഴിവച്ചിരുന്നു. ഇതിനെതിരെ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ്, ജസ്റ്റിസ് ഗോല്‍മേയ് ഗൈഫുല്‍ശില്ലു ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പട്ടിക വര്‍ഗത്തില്‍ പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ക്ക് ഒത്തുപോവുന്നതല്ല സിംഗിള്‍ ബെഞ്ച് ഉത്തരവിലെ നിര്‍ദേശമെന്ന് വിലയിരുത്തിയാണ്, ഉത്തരവില്‍ ഭേദഗതി വരുത്തുന്നതായി ഹൈക്കോടതി വ്യക്തമാക്കിയത്. പട്ടിക വിഭാഗത്തില്‍ പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നത് രാഷ്ട്രപതിയുടെ വിവേചന അധികാരമാണെന്നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates