സെക്കന്‍ഡുകളുടെ വ്യത്യാസം, നടപ്പാത ഇടിഞ്ഞ് താഴേക്ക്; കാല്‍നടയാത്രികന് തലനാരിഴയ്ക്കു രക്ഷ - വൈറല്‍ വിഡിയോ
യാത്രക്കാരന്‍ ചവിട്ടിയപ്പോള്‍ തന്നെ നടപ്പാത ചെറുതായി ഇളകുന്നുണ്ട്
ന്യൂഡല്‍ഹി: നടപ്പാത ഇടിഞ്ഞ് കാല്‍നട യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്ന വിഡിയോ വൈറല്‍. വ്യവസായിയായ ആനന്ദ് മഹീന്ദ്രയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവച്ചത്.
റോഡിലൂടെ നടന്നു വന്നയാള്‍ ഒരു കടയിലേക്കു കയറുന്നതിനായി നടപ്പാത കുറുകെ കടക്കുന്നതാണ് 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഉള്ളത്. യാത്രക്കാരന്‍ ചവിട്ടിയപ്പോള്‍ തന്നെ നടപ്പാത ചെറുതായി ഇളകുന്നുണ്ട്. ഇയാള്‍ മറുവശത്തേക്കു കടന്ന നിമിഷം തന്നെ സ്ലാബുകള്‍ ഇടിഞ്ഞ് നടപ്പാത ഓടയിലേക്കു പതിച്ചു. അമ്പരന്നു നില്‍ക്കുന്ന യാത്രക്കാരനെയും ആളുകള്‍ ഓടിക്കൂടുന്നതും വിഡിയോയില്‍ കാണാം.
Iâm going to spend the weekend trying to figure out what message the Universe was sending this man. What would you be thinking if you were him? pic.twitter.com/U55PDCZPry
â anand mahindra (@anandmahindra) August 5, 2022
ആനന്ദ് മഹീന്ദ്ര പങ്കുവച്ച വിഡിയോയ്ക്കു നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 95 ലക്ഷം ഫോളോവേഴ്‌സ് ആണ് ആനന്ദ് മഹീന്ദ്രയ്ക്കു ട്വിറ്ററില്‍ ഉള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



