
ഏഴ് മാസം മുന്‍പ് വിവാഹം; യുവതി മറ്റൊരാളുമായി ഫോണില്‍; ഭര്‍ത്താവ് വെടിവച്ചുകൊന്നു
ഏഴുമാസം മുമ്പാണ് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചത്

മീററ്റ്: ഫോണില്‍ ഏറെ നേരം മറ്റൊരാളുമായി സംസാരിച്ചതിന് 36കാരിയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരുപുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
ഏഴുമാസം മുമ്പാണ് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചത്. രാജബ്പൂര്‍ സ്വദേശിയായ ഷമയാണ് കൊല്ലപ്പെട്ടത്. ആദ്യ ഭര്‍ത്താവ് മരിച്ച് ഒരുവര്‍ഷത്തിനുശേഷമാണ് 36കാരിയായ ഷമ വീണ്ടും വിവാഹിതയായത്. മൊറാദാബാദിലെ അന്‍വര്‍നഗറിലെ ഫാസിലുമായാണ് വിവഹം. ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകനോടൊപ്പമാണ് ഷമ ഫാസിലിനൊപ്പം രാജബ്പൂരിലെ ഒരു വാടക വീട്ടില്‍ താമസമാക്കിയത്. ഷാമയുടെ സഹോദരി ഫര്‍ഹയും ദമ്പതികളുടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി വൈകി, ഫോണില്‍ സംസാരിച്ചതിന് ഷമയെ ഫാസില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു, ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്. വെടിയൊച്ച ശബ്ദം കേട്ട് ഫര്‍ഹ ഉറക്കമുണര്‍ന്ന് എത്തിയപ്പോള്‍ ഷമ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.ഉടന്‍ തന്നെ ഫര്‍ഹ അയല്‍വാസികളെ വിവരം അറിയിച്ചു, വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. ഷമയ്ക്കു നേരെ ഫാസില്‍ മൂന്നു തവണ വെടിയുതിര്‍ത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!


